മുപ്പത് സെക്കൻഡ് വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും ചടുല നൃത്തച്ചുവടുകളോടെ സോഷ്യല്‍ മീഡിയ കീഴടക്കുന്നു.വിവാദങ്ങളും പ്രചാരണങ്ങളും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇനിയും ഡാൻസ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

മുപ്പത് സെക്കൻഡ് വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും ചടുല നൃത്തച്ചുവടുകളോടെ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷമായത്. വിവാദങ്ങളും പ്രചാരണങ്ങളും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇനിയും ഡാൻസ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കി. കുറച്ചു പേർ മാത്രമാണ് നെഗറ്റീവ് ആയി പ്രതികരിച്ചത് എന്നും ഭൂരിപക്ഷത്തിന്റേതും പോസിറ്റീവ് റിവ്യൂ ആയിരുന്നു എന്നും അവർ പറഞ്ഞു.

ഞങ്ങൾ എന്റർടെയ്ൻമെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയിൽ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങൾ തന്നെ ആകണമെന്നില്ല. ഡാൻസ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജിൽ. ഇതിനും തീർച്ചയായും എടുക്കും’ ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാൻസ്. ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിൻറെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക