മണല്‍മാഫിയയുടെ അതിക്രമത്തില്‍ സ്വന്തം വീട് നഷ്‌ടപ്പെടുന്നതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാര്‍ലി അമ്മൂമ്മ എന്ന നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി ഡാര്‍ലി(90) അന്തരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ആണ്ടൂര്‍ക്കോണത്തുള്ള കെയര്‍ഹോമിലായിരുന്നു ഡാര്‍ലിയിടെ അന്ത്യം.
ഭര്‍ത്താവ് നേരത്തെ മരിച്ചു പോയ ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. താമസിക്കുന്ന വീടിനടുത്ത് വരെ മണല്‍മാഫിയ തുരന്നെടുത്തതോടെ നെയ്യാറിന്റെ തീരത്ത് ഒരു ദ്വീപ് പോലെയുള്ള വീട്ടില്‍ അമ്മൂമ്മ ഒറ്റപ്പെട്ടു. എന്നിട്ടും മണല്‍മാഫിയയ്‌ക്കെതിരെ ഡാര്‍ലി ശക്തമായി പൊരുതി. ഇതോടെ പ്രദേശവാസികളും ജനങ്ങളും ഒപ്പം കൂടി. തുടര്‍ന്ന് വിഷയം വന്‍ വാര്‍ത്താപ്രാധാന്യം നേടിയതോടെയാണ് ഡാര്‍ലി ശ്രദ്ധിക്കപ്പെട്ടത്.കുടുംബവിഹിതമായി ലഭിച്ച 15 സെന്റ് സ്ഥലത്താണ് ഏറെനാളായി ഡാര്‍ലി താമസിച്ചിരുന്നത്. നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ക്ളാസ് ഫോര്‍ ജീവനക്കാരിയായാണ് ഡാര്‍ലി വിരമിച്ചത്.