Saturday, March 25, 2023

മാധ്യമപ്രവര്‍ത്തകന്‍ യു എച്ച്‌ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ യു എച്ച്‌ സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

സുപ്രഭാതം ദിനപ്പത്രം സീനിയര്‍ റിപ്പോര്‍ട്ടറാണ്.

കോഴിക്കോട് നിന്നും കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ കാഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സുപ്രഭാതം ജേണലിസ്റ്റ് യൂണിയന്‍ സെക്രട്ടറിയും, സ്‌പോര്‍ട്‌സ് ലേഖകനുമായ സിദ്ധിഖ് ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണ്. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img