ഗായകന്‍ ഇടവ ബഷീര്‍ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു.

ഗായകന്‍ ഇടവ ബഷീര്‍ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു.

ആലപ്പുഴ: ഗായകന്‍ ഇടവ ബഷീര്‍ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്‍്ററിലായിരുന്നു ഗാനമേള.

പാട്ടുപാടിക്കൊണ്ടിരിക്കെ സ്റ്റേജില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. പിതാവ് അബ്ദുല്‍ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റുകയായിരുന്നു. സ്കൂള്‍ പഠനത്തിന് ശേഷം സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്നു സംഗീതം പഠിച്ചു. 1972ല്‍ ഗാനഭൂഷണം പാസായി. ‌

കേരളത്തിലുടനീളം ഗാനമേള വേദികള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1978ല്‍ ‘രഘുവംശം’ എന്ന സിനിമയില്‍ പാടിക്കൊണ്ടാണ് സിനിമ മേഖലയിലേക്ക് കടക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക