അമ്മയും മകനും ട്രെയിനിടിച്ച്‌​ മരിച്ചു.

കൊയിലാണ്ടി: നന്തിയില്‍ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്‌​ മരിച്ചു. അട്ടവയല്‍ സ്വദേശി ഹര്‍ഷ (28), മകന്‍ നാല്​ വയസ്സുള്ള കശ്യപ്​ എന്നിവരാണ്​ മരിച്ചത്​. ഇന്ന്​ വൈകീട്ട്​ മൂന്ന്​ മണിയോടെയാണ്​ അപകടം. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിലേക്കും പിന്നീട്​ മെഡിക്കല്‍ കോളജ്​ മോര്‍ച്ചറിയിലേക്കും മാറ്റി.

ആനക്കുളം അട്ടവയലില്‍ മനുലാലിന്‍റെ ഭാര്യയാണ്​ ഹര്‍ഷ. കൊല്ല ചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകില്‍ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്​. കാശിനാഥ്​ എന്നു പേരു​ള്ള മറ്റൊരു മകന്‍ കൂടിയുണ്ട്​ ദമ്ബതികള്‍ക്ക്​. ഹര്‍ഷയുടെ പിതാവ്​:ശശി, മാതാവ്​: ഷൈനി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക