കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ത്മ​ഹ​ത്യ. ഏ​റ്റു​മാ​നൂ​രി​ന് സ​മീ​പം പു​ന്ന​ത്തു​റ​യി​ല്‍ ചാ​യ​ക്ക​ട​ക്കാ​ര​ന്‍ ക​ട​യ്ക്കു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ത്മ​ഹ​ത്യ. ഏ​റ്റു​മാ​നൂ​രി​ന് സ​മീ​പം പു​ന്ന​ത്തു​റ​യി​ല്‍ ചാ​യ​ക്ക​ട​ക്കാ​ര​ന്‍ ക​ട​യ്ക്കു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ചു. ക​റ്റോ​ഡ് ജം​ഗ്ഷ​നി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന കെ.​ടി.​തോ​മ​സാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ട​യ്ക്കു​ള്ളി​ല്‍ ക​ണ്ട​ത്. ഷ​ട്ട​ര്‍ പൂ​ട്ടാ​തെ താ​ഴ്ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം വ്യാ​പാ​രം കു​റ​ഞ്ഞ​തോ​ടെ തോ​മ​സ് വ​ലി​യ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക