മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പെയിന്റിംങ്‌ തൊഴിലാളി മുങ്ങിമരിച്ചു.

കോട്ടയം:പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പെയിന്റിംങ്‌ തൊഴിലാളി മുങ്ങിമരിച്ചു.കവീക്കുന്ന്‌ ഇളംന്തോട്ടം വട്ടമറ്റത്തിൽ പരേതനായ ബേബി മാത്യുവിന്റെ മകൻ ബിബിൻ (33) ആണ്‌ മരിച്ചത്‌.

 

വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മീനച്ചിലാറ്റിൽ മൂന്നാനി കുളിക്കടവിലാണ്‌ അപകടം.സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ മറുകരയെത്താറായപ്പോൾ യുവാവ്‌ മുങ്ങിത്താഴുകയായിരുന്നു.മുങ്ങിത്താഴ്‌ന്ന ബിബിനെ സുഹൃത്ത്‌ ജോബി ഉടൻതന്നെ കരക്കെത്തിച്ചു.

സ്ഥലത്തെത്തിയ പാലാ ഫയർഫോഴ്‌സ്‌ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
വിദഗ്‌ദ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക