കോട്ടയം : മുണ്ടക്കയം കുറുവാമൂഴിയിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന സാധു സ്ത്രീക്ക് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു.
ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന വയോധികയെ പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടി എടുത്ത് കള്ളനോട്ട് നൽകി യുവാവ് സ്ഥലം വിട്ടു. ജീവിതമാർഗം തന്നെ നിലച്ചുപോയ ദേവയാനിയമ്മയ്ക്ക് കരയാൻ മാത്രമേ ആകുമായിരുന്നുള്ളൂ.
മലയാളശബ്ദം വാർത്ത ശ്രദ്ധയിൽപ്പെട്ട സാമൂഹ്യ പ്രവർത്തകനും അച്ചായൻസ് ഗോൾഡ് ഉടമയുമായ ടോണി, ദേവയാനിയമ്മയുടെ അടുക്കൽ ഓടി എത്തുകയും നഷ്ടപ്പെട്ടതിനേക്കാൾ അധികം തുക നൽകുകയും ആ അമ്മയെ മകന്റെ ആശ്വാസം നൽകി ചേർത്തുനിർത്താനും ടോണി തയ്യാറായി. ഇതിനോടകം നിരവധിപേർക്ക് തണലാകുവാൻ ടോണി വർക്കിച്ചന് സാധിച്ചിട്ടുഒ്.