കഴിഞ്ഞ ദിവസം സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവനൊരു സന്തോഷവാർത്തയും ആവലാതിയും പങ്കുവെച്ചത്. വിദേശത്തുള്ള ഭാര്യയുടെ അടുത്തേക്ക് പോകാനുള്ള വിസ വന്നു എന്നതാണ് അതിൽ ഒന്നാമത്തത്. പ്രായമായ മാതാപിതാക്കളെ നാട്ടിൽ തനിച്ചാക്കിപ്പോകാൻ മനസ്സുവരുന്നില്ല എന്നതായിരുന്നു അവന്റെ ആവലാതി. മനുഷ്യൻ അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളാണ് ഉടലെടുത്തത്. എന്നാൽ അവയിൽ മിക്കതിനും പരിഹാരമായി. അതിൽ പലതും മികച്ച സംരംഭക ആശയങ്ങളായി. ഒരു തലവേദനയുടെയോ ശാരീരികാസ്വാസ്ഥ്യത്തിന്റെയോ രൂപത്തിലെത്തുന്ന രോഗങ്ങൾക്ക് ചിലപ്പോൾ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്താനുള്ള സാഹചര്യം ഉണ്ടായെന്ന് വരില്ല. പ്രായമായവരുടേത് മാത്രമല്ല, ഓഫിസിലും കോളേജിലും പോകുന്നവരുടെ കാര്യവും വ്യത്യസ്ഥമല്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾക്ക് ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് അനൂപ് എന്ന യുവ ഡോക്ടർ. പഠന ശേഷം മലേഷ്യയിലും ഗുജറാത്തിലും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്ത അനൂപിന് എന്നും പുത്തൻ ആശയങ്ങൾ മുതൽക്കൂട്ടായി ഉണ്ടായിരുന്നു. സൂപ്പർ സ്റ്റോക്കിസ്റ്റും ഡിസ്ട്രിബ്യൂട്ടറുമായിട്ടായിരുന്നു തുടക്കം. ഒന്നരക്കോടിയോളം വിറ്റുവരവാണ് അതിൽ നിന്നും അനൂപ് നേടിയത്. പിന്നീട് സ്വന്തം സംരംഭം എന്ന നിലയിൽ Techbull Interactive Systems എന്ന സ്ഥാപനം ഗുജറാത്തിലെ സൂറത്തിൽ തുടങ്ങി. തന്റെ സംരംഭത്തിൽ ടെക്നോളജി അറിയാത്ത അമ്മയെയും ഈ യുവ സംരംഭകന്‍ പാർട്ണറാക്കി. എല്ലാം മൊബൈൽ സ്ക്രീനിലേക്ക് ചുരുങ്ങുന്ന ആധുനിക കാലത്ത് ആപ്പുകളായിരുന്നു അനൂപിന്റെയും ലക്ഷ്യം. ഇതേത്തുടർന്ന് ഖുറാനുവേണ്ടിയും ഗെയ്മിങ്ങിന് വേണ്ടിയും വിവിധ ആപ്ലിക്കേഷനുകളും വികസിപ്പിച്ചു. പിന്നീടാണ് ആരോഗ്യരംഗത്തേക്കുള്ള കടന്നുവരവ്. ആരോഗ്യരംഗത്ത് വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യാനാണ് ഈ യുവ സംരംഭകൻ താല്പര്യപ്പെട്ടത്. അങ്ങനെയാണ് വിപ്ലവകരമായ ഡോ.പ്രോകെയര്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് കാര്‍ഡ് പുറത്തിറക്കുന്നത്. ‘ആരോഗ്യസംരക്ഷണം ഇനി വിരല്‍ത്തുമ്പില്‍’ എന്ന ടാഗിലൂടെ ഡോക്ടറെ വീട്ടിലെത്തിക്കാം എന്നതാണ് ഈ അനൂപിന്റെ വാഗ്ദാനം. ഡോക്ടറെ കാണാന്‍ ഇനി ആശുപത്രിയിലും ടെസ്റ്റിനായി ലാബുകളിലും കയറിയിറങ്ങേണ്ടതില്ല. വീട്ടിലും ഓഫീസിലും കോളേജിലും ഡോ.പ്രോകെയര്‍ വൈദ്യസഹായം എത്തിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇത്തരമൊരു ആശയവുമായി എത്തുന്നത്. ആവശ്യക്കാരുടെ സൗകര്യാര്‍ത്ഥം സര്‍വീസുകള്‍ പ്രയോജനപ്പെടുത്താമെന്നതാണ് ഡോ.പ്രോകെയര്‍ ഹെല്‍ത്ത് സര്‍വീസ് കാര്‍ഡിന്റെ പ്രത്യേകത.
സൗജന്യ വൈദ്യ പരിശോധന മുതല്‍ സൗജന്യ ഡയറ്റ് പ്ലാന്‍ വരെ ഡോ.പ്രോകെയര്‍ ഹെല്‍ത്ത് സര്‍വീസ് കാര്‍ഡില്‍ ഉള്‍പ്പെടുന്നു. ഓരോ 3 മാസത്തിലും വീട്ടുപടിക്കലുള്ള വൈദ്യപരിശോധന സൗജന്യമായിരിക്കും. ഡോ.പ്രൈം മെമ്പര്‍ഷിപ്പ് കാര്‍ഡ് നേടുന്നര്‍ക്ക് മറ്റ് പല ആനൂകൂല്യങ്ങളും ഉണ്ട്. ഇന്ത്യയില്‍ എവിടെയും ആദ്യ കണ്‍സള്‍ട്ടേഷനില്‍ 500 രൂപ വരെ മണിബാക്ക്, ആദ്യത്തെ 1000 ഉപഭോക്താക്കള്‍ക്ക് 15 മാസത്തെ പാക്കേജുകള്‍ എന്നിവയാണ് അവയിൽ ചിലത്. സൗജന്യ യോഗ സെഷനുകള്‍, വീട്ടുവാതില്‍ക്കല്‍ ലാബ് പരിശോധന എന്നിവയും ലഭ്യമാണ്. ഹോംകെയര്‍ സേവനങ്ങള്‍, റിലാക്‌സേഷന്‍ പാക്കേജുകൾ എന്നിവയിൽ വന്‍ കിഴിവുകളും ലഭ്യമാണ്.ഡിസ്‌കൗണ്ട് നിരക്കില്‍ ഡോക്ടര്‍മാരെയും ഫിറ്റ്‌നസ് പരിശീലകരെയും സമീപിക്കാം. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിന് ഇരട്ടി കിഴിവുമുണ്ട്.
ഹെൽത്ത് ബാറുകൾ
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഹെൽത്ത് ബാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഡോ. അനൂപ്. തികച്ചും നാച്ചുറലായ ഉൽപ്പന്നമാണ് ഹെൽത് ബാറുകൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്നതിനൊപ്പം കുറഞ്ഞ കലോറി അടങ്ങിയതാണെന്ന നേട്ടവുമുണ്ട്. കൊഴുപ്പ് നീക്കുന്നതിനും മറ്റും ഉയർന്ന അളവിൽ ഫൈബറും ഹെൽത്ത് ബാറുകളിൽ അടങ്ങിയിരിക്കുന്നു. ഷുഗർ ഫ്രീ ഉൽപ്പന്നമായതിനാൽ ഡയബറ്റിക് പേഷ്യൻസിനും ഉപയോഗിക്കാം. കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമായ ന്യൂട്രീഷനുകൾ അടങ്ങിയ ഹെൽത്ത് ബാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അനൂപ്. ഡ്രൈ ഫ്രൂട്ട്സ്, ചോക്ലേറ്റ്, കോഫി എന്നിങ്ങനെ വിവിധ ഫ്ലേവറുകളായാണ് ഹെൽത്ത് ബാറുകൾ പുറത്തിറങ്ങുന്നത്.