വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി വസ്​തുക്കള്‍ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പൊലീസ്​ അറസ്​റ്റ് ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി വസ്​തുക്കള്‍ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പൊലീസ്​ അറസ്​റ്റ് ചെയ്തു. തേവലക്കര പുത്തന്‍സങ്കേതം ചുനക്കാട്ട് വയല്‍ വീട്ടില്‍ നവാസ്​ (36) ആണ്​ പിടിയിലായത്. കെ.എസ്.ഇ.ബിയില്‍ ലൈന്‍മാനാണ് നവാസ്​. സ്​കൂള്‍ മേഖല കേന്ദ്രീകരിച്ച്‌ എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ നിരോധിത ലഹരിവസ്​തുകള്‍ ഉപയോഗിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

തേവലക്കര കോയിവിള അയ്യന്‍കോയിക്കല്‍ മേഖലയിലെ സ്​കൂള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വസ്​തുക്കള്‍ വിറ്റിരുന്നത്. വിദ്യാര്‍ഥികളുടെ കൈവശം കണ്ട ലഹരി വസ്​തുക്കളെ കുറിച്ച്‌ വിദ്യാഭ്യാസ -സ്ഥാപനാധികാരികളുടെ സഹായത്തോടെ വിവരം ശേഖരിച്ച ഡാന്‍സാഫ് ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ 120 പാക്കറ്റ് ലഹരിവസ്​തുക്കളുമായി പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്​റ്റിസ്​ ആക്‌ട് പ്രകാരവും കോട്പാ ആക്‌ട് പ്രകാരവും തെക്കുംഭാഗം പൊലീസ്​ കേസെടുത്തു. തെക്കുംഭാഗം എസ്.ഐ സുജാതന്‍പിള്ള, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ ആര്‍. ജയകുമാര്‍, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ് ചെയ്​തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക