ഇന്ന് ഭൗമ ദിനം,നമ്മള്‍ അധിവസിക്കുന്ന ഭൂമിയെ അതിന്റെ എല്ലാ ഓജസ്സോടേയും തിരികെ കൊണ്ടുവരിക എന്ന സന്ദേശമാണ് ഇത്തവണത്തെ ഭൗമ ദിനം നല്‍കുന്നത്.

ഇന്ന് ഭൗമ ദിനം ലോകജനത ആചരിക്കുന്നു. നമ്മള്‍ അധിവസിക്കുന്ന ഭൂമിയെ അതിന്റെ എല്ലാ ഓജസ്സോടേയും തിരികെ കൊണ്ടുവരിക എന്ന സന്ദേശമാണ് ഇത്തവണത്തെ ഭൗമ ദിനം നല്‍കുന്നത്. ഭൂമിയെ പുന:സ്ഥാപിക്കുക എന്നതാണ് സന്ദേശവാക്യം. ആഗോളതലത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 22നാണ് ഭൗമ ദിനാചരണം നടത്താറ്.

ആഗോളതലത്തില്‍ ഭൂമിയെ ഇല്ലാതാക്കുന്ന താപനം, മലിനീകരണം, വന നശീകരണം എന്നിവയെ അടിസ്ഥാനമാക്കി തന്നെയാണ് ഇത്തവണയും ലോകം അതീവ ഗൗരവത്തോടെ ചിന്തിക്കുന്നത്. ഇന്ന് നടക്കുന്ന ബോധവല്‍ക്കരണപരിപാടികളില്‍ 192 രാജ്യങ്ങളിലായി ഒരു കോടി പ്രവര്‍ത്തകര്‍ ഭാഗമാകും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക