ഭൂചലനം, കേരളത്തിൽ അതിന്റെ കുറവ് കൂടിയെ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ അതും ആയി.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്തിലാണ് വലിയ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ആളപായമില്ല. സ്ഥലത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ അനുഭവപ്പെട്ട ഭൂചലനം ഒന്നര മിനിറ്റോളം നീണ്ടുനിന്നു.

 

ഭീകര ശബ്ദവും പ്രകംമ്പനവും അനുഭവപ്പെട്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ചെങ്ങന്നൂർ തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുന്നു. പഞ്ചായത്തിലെ 4,5,13 വാർഡുകളിലാണ് ഭൂചലനമുണ്ടായത്.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക