സാമ്പത്തിക അച്ചടക്കം ! മാസ ശമ്പളം വാങ്ങുന്നവരെ ഇപ്പോൾ അലട്ടുന്ന പ്രധാന പ്രശ്നമാണ് വരവും ചിലവും ഒത്തുപോകാതെ വരുന്നത് . ഇതിനെ എങ്ങനെ മറികടക്കാം ?

സാമ്പത്തിക അച്ചടക്കം !
എന്നെപ്പോലെ തന്നെ മാസ ശമ്പളം വാങ്ങുന്നവരെ ഇപ്പോൾ അലട്ടുന്ന പ്രധാന പ്രശ്നമാണ് വരവും ചിലവും ഒത്തുപോകാതെ വരുന്നത് .
ഇതിനെ എങ്ങനെ മറികടക്കാം ?

*കൃത്യമായി നമ്മുടെ ചിലവുകൾ മനസ്സിലാക്കുക .

* നമ്മുടെ വീട്ടിൽ തന്നെ വാങ്ങിച്ചിട്ട് ഒന്നോ രണ്ടോ തവണ ഉപയോഗിച്ചിട്ട് തട്ടും പുറത്ത് കയറിയ ഒരു പാട് സാധനങ്ങൾ ഉണ്ടാകും , ഭാവിയിൽ അതുപോലുള്ള അനാവശ്യ വാങ്ങലുകൾ ഒഴിവാക്കുക .. ആവശ്യമില്ലാത്തവ വിറ്റ് ഒഴിവാക്കുക . Olx പോലുള്ള Applications ഉപയോഗപ്പെടുത്തുക . (OLX വണ്ടിക്കച്ചടം / സ്ഥലക്കച്ചവടം തുടങ്ങിയരുടെ മാത്രം ആപ്പണ് എന്ന ചിന്ത ഉപേക്ഷിക്കുക )

* Electronic ഉപകരണങ്ങൾ വഴിവതും Repair ചെയ്ത് ഉപയോഗിക്കുക . Efficiency കുറവാണ് Power consumption കൂടുതൽ ആണ്, Repair cost ലാഭകരമല്ല അങ്ങനെ എങ്കിൽ മാത്രം പുതിയത് വാങ്ങുക .

* പേന പോലെ ചെറിയ ചെറിയ സാധങ്ങൾ ഓയോഗം കഴിഞ്ഞ് ഉപേക്ഷിക്കാതെ refillers വാങ്ങി ഉപയോഗിക്കൻ കൊച്ചു കുട്ടികളെ ശീലിപ്പിക്കുക ,മുതിർന്നവർക്കും ചെയ്യാം .

* പൊങ്ങച്ചം കാണിക്കാൻ വേണ്ടിയുള്ള വാങ്ങലുകൾ ഒഴിവാക്കുക . അവൻ്റെ വീട്ടിൽ അതുണ്ട് അപ്പോൾ എൻ്റെ വീട്ടിലും വേണം , പക്ഷേ അവൻ്റെ ഉപയോഗം എനിക്കുണ്ടവണം എന്നില്ല എന്ന കാര്യം മറക്കാതിരിക്കുക .

*Branded
സാധനങ്ങൾ വാങ്ങുമ്പോൾ brand മാത്രം നോക്കി വാങ്ങാതെ , customer reviews , utility , durability ,വാരൻ്റി , service availability എന്നിവ കൂടി പരിഗണിക്കുക . Branded products ൻ്റെ original വില അതിൻ്റെ വിലയുടെ 40% ഉണ്ടാവുകയുള്ളു ബാക്കിയൊക്കെ പരസ്യത്തിനും ഏജൻസി , വോൾസെയിൽ , റീട്ടയിൽ
എന്നിങ്ങനെ പലർക്കും വിഭജിച്ചു പോകുന്നു . അതിനാൽ discount ചോദിച്ചു വാങ്ങുക അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട ഒരു രൂപയെങ്കിൽ ഒരു രൂപ അത് തന്നെ ഉണ്ടാവില്ല .

* പരസ്യങ്ങളിൽ വീണു പോവാതിരിക്കുക .
Fair and Lovely തേച്ച് വെളുത്ത ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല , AXE spray അടിച്ച് നടന്നിട്ട് ഇന്നേവരെ ഒരാണിൻ്റേയും പുറകിൽ ഒരു പെണ്ണും നടന്നിട്ടില്ല !

* എന്നും സാധനങ്ങൾ വാങ്ങാൻ ഒരു കടയെ തന്നെ ആശ്രയിക്കാതിരിക്കുക , ഇടക്കൊക്കെ ഒന്ന് മാറ്റിപ്പിടിക്കണം ഇല്ലെങ്കിൽ പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് .

* Lifetime products വാങ്ങുമ്പോൾ കൂടുതൾ ശ്രദ്ധ ചെലുത്തുക . നിർബന്ധമായും ഒന്നിൽ കൂടുതൽ കടകളിൽ വില തിരക്കണം . Quality ഉറപ്പു വരുത്തുക . പെരവാസ്ത്തോലി (House warming)പോലെ ഉള്ള കാര്യങ്ങക്ക് Furniture ഒക്കെ വാങ്ങുമ്പോൾ പല കടകളിൽ കൊട്ടേഷൻ കൊടുക്കുക . ( ഒരേ Quality ആണെന്നും ഉറപ്പുവരുത്തുക )

* കഴിവതും ഇനിസ്റ്റാൾ മെൻ്റ് വാങ്ങലുകൾ ഒഴിവാക്കുക . സാധനത്തിൻ്റെ MRP യിലും ഒത്തിരി അധികം പൈസയാണ് ഇവിടെ പലരും ഈടാക്കുന്നത് . നിർബന്ധ മെങ്കിൽ 0 % finance തരുന്ന ഏജൻസികളും ആയി ബന്ധപ്പെടുക അവരുടെ service charges നെ പറ്റി പഠിക്കുക ലാഭകരം എങ്കിൽ മുന്നോട് പോവുക .
NB : ആവശ്യത്തിനപ്പുറം അത്യാവശ്യം എങ്കിൽ മാത്രം, ഇല്ലെങ്കിൽ മുഴുവൻ തുകയും കയ്യിൽ ഉണ്ടാവും വരെ wait ചെയ്യുക ചിലപ്പോൾ ആ സമയം ആവുമ്പോഴേക്കും സാധനത്തിൻ്റെ വില കുറഞ്ഞിരിക്കും .

* ഒറ്റക്കുള്ള യാത്രകളിൽ പരമാവതി train , bus മുതലായ public transport facility ഉപയോഗപ്പെടുത്തുക .

* ഓരോ കുടുംമ്പത്തിനും ലഭിക്കേണ്ട റേഷൻ കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക , പഴയതുപോലെ പഴകിയതും പുഴുകിയതും ഒന്നും ഇപ്പോൾ തരുന്നില്ല എന്നാണ് എൻ്റെ വിശ്വാസം അങ്ങനെ അനുഭവം ഉണ്ടായാൾ social Media കൾ ഉയോഗപ്പെടുത്തുക , നിയമപരമായി മുന്നോട്ട് പോവുക .

* കടം കൊടുക്കൾ / വാങ്ങൾ പരമാവധി ശ്രദ്ധിക്കുക . തന്നെക്കൊണ്ട് സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാത്തത് വാങ്ങാതിരിക്കുക . ചോദിക്കുന്ന ആൾക്ക് പറഞ്ഞ സമയത്ത് തിരിച്ചു തരാൻ കഴിയില്ലെന്നു തോന്നുന്നെങ്കിൽ കൊടുക്കാതിരിക്കുക . അൽപം ദേശ്യം തോന്നിയേക്കാം നിങ്ങളോട് പക്ഷേ ഒരു സുഹൃത്ത് ശത്യു ആകുന്നതിലും നല്ലതല്ലേ .

ഇതൊക്കെ പലപ്പോഴായ് തോന്നിയ കാര്യങ്ങൾ ആണ് മറ്റ് അഭിപ്രായം ഉള്ളവരുണ്ടാകാം !
ആനാവശ്യ വാങ്ങളുകൾ ഒഴിവാക്കൂ സാമ്പത്തിക പ്രതിസന്ധിയെ ചെറുത്തു നിൽക്കൂ !

തയാറാക്കിയത് : അൽത്താഫ് ആരിഫ് 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക