ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കേരളത്തില്‍ എത്തും.

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കേരളത്തില്‍ എത്തും.

നാളെ കിഴക്കമ്ബലത്ത് നടക്കുന്ന ട്വന്ററി 20യുടെ ജനസംഗമത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. ഇന്ന് വൈകുന്നേരം 7.10ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് മലബാര്‍ താജ് ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്.

നാളെ രാവിലെ ആംആദ്മി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലുമണിയോടെ കെജ്രിവാള്‍ കിഴക്കമ്ബലത്തെ ട്വന്ററി 20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും സന്ദര്‍ശിക്കും. അതിന് ശേഷമാകും കിഴക്കമ്ബലത്തെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമത്തില്‍ പങ്കെടുക്കക. പൊതു സമ്മേളത്തില്‍ പങ്കെടുത്തതിന് ശേഷം രാത്രി 9 മണിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക