പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തൃക്കാക്കരയില്‍ മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോര്.
പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തൃക്കാക്കരയില്‍ മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോര്.
പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറില്‍ എത്തിനില്‍ക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവന്‍ ഇറങ്ങിയുള്ള പ്രചാരണത്തിലൂടെ കര പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. പക്ഷേ പി ടി തോമസിനെ നെഞ്ചേറ്റിയ കരയില്‍ ഭാര്യ പകരത്തിനിറങ്ങുമ്ബോള് തോല്‍വിയെ കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കുന്നേയില്ല. സഭാ സ്ഥാനാര്‍ത്ഥി, ജോര്‍ജ് വിവാദം, പിന്നെ നടിയുടെ പരാതി അടക്കമുള്ള വിഷയങ്ങളും മണ്ഡലത്തിന്റെ ഓരോ കോണിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഒടുവില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദമാണ് പ്രധാന വിഷയമായി മാറിയിട്ടുള്ളത്.
കൊട്ടികൊട്ടി കയറുകയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം. പരസ്യ പ്രചാരണ സമയം തീരും മുമ്ബ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്ബോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.
വിവിധ വിഷയങ്ങളില്‍ ഇന്നും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരും. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേ സമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികള്‍ക്ക്. ജോ ജോസഫിനായി, കോടിയേരി ബാലകൃഷ്ണന്, ഇ.പി.ജയരാജന് അടക്കമുള്ള നേതാക്കളും വി.ശിവന്‍കുട്ടി,കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്, ആന്‍്റണി രാജു ഉള്‍പ്പടെയുള്ള മന്ത്രിമാരും ഇന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കും.
യുഡിഎഫിനായി കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ തൃക്കാക്കരയില്‍ കേന്ദ്രീകരിക്കും. വീടു കയറി ഓരോ വോട്ടും വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. ഇതിനായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ കളത്തിലുണ്ട്.
എന്‍ഡിഎക്കായി താര പ്രചാകരെത്തും. എ.എന്‍ രാധാകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ച് 12 കേന്ദ്രങ്ങളില്‍ ഇന്ന് സുരേഷ് ഗോപി പ്രസംഗിക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും മണ്ഡലത്തിലെത്തും.