ഭര്‍ത്താവായ സുഹൈല്‍ അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും ചെയ്തു,ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഭര്‍ത്താവായ സുഹൈല്‍ അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും ചെയ്തു.

മോഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഭര്‍ത്താവും മാതാപിതാക്കളും അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പലതവണ ശരീരത്തില്‍ മുറിവേല്‍പിച്ചു. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്തി. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. പണം നല്‍കാതായപ്പോള്‍ പീഡനം തുടര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്.

മോഫിയയുടെ മരണത്തില്‍ കാരണക്കാരനായി സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മോഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക