അറസ്റ്റിലായ ‘വി ഫോര്‍ കേരള’ നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യത്തിലിറക്കാന്‍ സാമ്ബത്തിക സഹായം ആവശ്യപ്പെട്ട് സംഘടന.

ഉദ്‌ഘാടനത്തിനു മുന്‍പ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത കേസില്‍ അറസ്റ്റിലായ ‘വി ഫോര്‍ കേരള’ നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യത്തിലിറക്കാന്‍ സാമ്ബത്തിക സഹായം ആവശ്യപ്പെട്ട് സംഘടന. കേസ് നടത്തിപ്പിനും ജാമ്യത്തുകകള്‍ കെട്ടിവയ്‌ക്കുന്നതിനുമായി മൂന്ന് ലക്ഷം രൂപയ്‌ക്കുമേല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് വി ഫോര്‍ കേരള ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റിട്ടു.

കടം വാങ്ങിയാണ് പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കിയത്. വക്കീലന്‍മാരുടെ ഫീസുകള്‍ ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് വി ഫോര്‍ കേരളയെ സ്‌നേഹിക്കുന്നവര്‍ സംഭാവന നല്‍കണമെന്നാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ ഈ പോസ്റ്റിനെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക