പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.
കൊച്ചി : പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.
കലൂരില്‍ സ്വകാര്യ വായ്പ ഇടപാടു സ്ഥാപനം നടത്തിയിരുന്ന തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സെല്‍വരാജ് (40) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി. കലൂരില്‍ സെല്‍വരാജ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. സ്ഥാപനത്തില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ബിസിനസ് കോണ്‍ഫറന്‍സുകള്‍ എന്ന വ്യാജേന വയനാട്ടില്‍ ഉള്‍പ്പെടെ എത്തിച്ചും പീഡിപ്പിച്ചു.
ഇതിനിടെ വിവാഹിതയായ യുവതിയെ, ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. സ്വര്‍ണം നല്‍കിയെങ്കിലും ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.