ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയിലെ ചതുപ്പ് നിലത്തില്‍ അടിയന്തിരമായി ഇറക്കി.

ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയിലെ ചതുപ്പ് നിലത്തില്‍ അടിയന്തിരമായി ഇറക്കി. കടവന്ത്രയില്‍ നിന്ന് ലേക് ഷോര്‍ ആശുപത്രിയിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം.

യന്ത്രത്തകരാര്‍ മൂലം യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ .

രാവിലെ എട്ടരയോടെയാണ് സംഭവം. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യൂസഫലിയും ഭാര്യയും പൈലറ്റും ഉള്‍പെടെ ഏഴു പേരെയും പരുക്കുകളോടെ കുമ്ബളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് കോപ്റ്റര്‍ ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റര്‍ ഇടിച്ച്‌ ഇറങ്ങുകയായിരുന്നെന്നും ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക