ത​ദ്ദേ​ശ​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പ്: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി

ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ട് ചെ​യ്യു​ന്നതിന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. വേ​ത​നം കു​റ​യ്ക്കാ​തെ അ​വ​ധി ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. സ്വ​കാ​ര്യ വാ​ണി​ജ്യ-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ധി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ എ​ട്ടി​നു തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലേ​യും ഡി​സം​ബ​ർ പ​ത്തി​ന് കോ​ട്ട​യം എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​യും ഡി​സം​ബ​ർ 14ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലേയും ജീവനക്കാർക്കാണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
സ്വ​ന്തം ജി​ല്ല​ക്ക് പു​റ​ത്ത് ജോ​ലി​യു​ള്ള​വ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം സ്വ​ന്തം ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ പോ​യി വോ​ട്ടു ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​വ​ധി ന​ൽ​കാ​ത്ത​ത് പി​ഴ ഈ​ടാ​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക