വരണാധികാരികള്‍ക്ക് സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡസ്‌ക്.

തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികള്‍ക്കും ഉപവരണാധികള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് കളക്ടറേറ്റിൽ ഹെല്‍പ്പ് ഡസ്‌ക് രൂപീകരിച്ചു. ജില്ലാതല മാസ്റ്റര്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. ബാബുരാജ്, സി.ആര്‍ പ്രസാദ് , കെ. എ തോമസ് എന്നിവര്‍ക്കാണ് ഹെല്‍പ്പ് ഡസ്‌കിന്റെ ചുമതല. സാങ്കേതിക വിവരങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷിനെയാണ് നിയോഗിച്ചിട്ടുള്ളത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക