32 തദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് സൂചന, എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, എന്‍.ഡി.എ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

തിരുവനന്തപുരം: 32 തദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് സൂചന.

ഏതാണ്ട് ഫലം പുറത്തുവരുമ്ബോള്‍ എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, എന്‍.ഡി.എ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
രാവിലെ 10നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

കോട്ടയത്ത് മാഞ്ഞൂര്‍ പഞ്ചായത്തില്‍ 12ാം സീറ്റില്‍ യു.ഡി.എഫും കാണക്കാരി പഞ്ചായത്ത് 9ാം വാര്‍ഡില്‍ എല്‍.ഡി.എഫും ജയിച്ചു. മാഞ്ഞൂരില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 9ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴയില്‍ അരൂര്‍ ഡിവിഷനില്‍ 7 വാര്‍ഡുകളിലെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 635 വോട്ടിന്റെ ലീഡുണ്ട്.
ഇടുക്കിയിലെ രണ്ട് വാര്‍ഡുകളില്‍ ഒരിടത്ത് യു.ഡി.എഫും ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് 240 വോട്ടുകള്‍ക്ക് ജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡില്‍ ബിജെപി ഒരു വോട്ടിന് ജയിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം ഇരുപഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക