തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ച് ഉത്തരവിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ സ്ഥലം മാറ്റം പാടില്ല. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡ പ്രകാരം ഏപ്പോള്‍ നടത്താനും സന്നദ്ധമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചു.
വോട്ടെടുപ്പിന് തൊട്ടു മുന്‍പ് കൊവിഡ് വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക