തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.

തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. അതേസമയം തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലാണ്. തെരഞ്ഞെടുപ്പിന്‍റെ അന്തിമവോട്ടര്‍ പട്ടിക കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, ആറ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ 21865 വാര്‍ഡുകളിലേക്കാണ് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. 20നാണ് സൂഷ്മ പരിശോധന, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക