Wednesday, March 22, 2023

അരിക്കൊമ്ബനെ പൂട്ടാന്‍ കോന്നി സുരേന്ദ്രനും: വയനാട്ടില്‍ നിന്നും നാല് കുങ്കിയാനകള്‍ ഇടുക്കിയിലേക്ക്

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരിക്കൊമ്ബനെ പിടികൂടാനുള്ള കുങ്കിയാനകളില്‍ ഒരെണ്ണം ഇന്ന് വയനാട്ടില്‍ നിന്ന് തിരിക്കും.

വിക്രം എന്ന കുങ്കിയാനയെ ആണ് ആദ്യം കൊണ്ടു വരുന്നത്. വൈകിട്ട് നാലു മണിയോടെ കുങ്കിയാനയുമായുള്ള സംഘം വയനാട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തിരിക്കും. രണ്ട് കുങ്കിയാനകളെ ഇന്ന് വയനാട്ടില്‍ നിന്നും കൊണ്ടു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വനംവകുപ്പിന്‍്റെ ലോറികളില്‍ ഒരെണ്ണം ഇന്നലെ അപകടത്തില്‍പ്പെട്ടു. ഇതോടെ ഒരാനയുടെ യാത്ര മുടങ്ങുകയായിരുന്നു. വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img