Thursday, March 30, 2023

എലിക്കുളത്തെ സംഘർഷം: ഒളിവിൽ കഴിഞ്ഞ ഒരാൾ കൂടി പോലീസിന്റെ പിടിയിൽ

പൊന്‍കുന്നം: എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ചെങ്കൽ ഭാഗത്ത് ഇട്ടിക്കുന്നേൽ വീട്ടിൽ ബിനോയ് മകൻ ആദർശ് ബിനോയ് (20) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം ഇരുപത്തിയേഴാം തീയതി യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളയ്ക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ പ്രശ്നം നിലനിന്നതിനെ തുടർന്നാണ് ഇവർ യുവാക്കളെ ആക്രമിച്ചത്. തുടര്‍ന്ന് പൊൻകുന്നം പോലീസ് കേസ് ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസിൽ ഒന്‍പതോളം പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ഇയാളെ പോലീസ് ഇന്ന് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇതോടുകൂടി ഈ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയതായി പോലീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img