കണ്ണൂര്‍: സി പി എം നേതാവ് പി ജയരാജന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്ന് സമ്മതിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നുമാണ് പി ജയരാജന്‍ ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സി പി എം സംസ്ഥാന സമിതിയിലാണ് പി ജയരാജന്‍ ഇ പിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നും ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തിലൊരു ആരോപണം പി ജയരാജന്‍ ഉന്നയിച്ചിട്ടില്ലെന്നും എല്ലാം മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.