Thursday, March 30, 2023

‘എനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്, പിന്നില്‍ ആരാണെന്ന് അറിയാം, എല്ലാം സമയമാകുമ്ബോള്‍ പറയാം’; ഇ പി ജയരാജന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇ പി ജയരാജന്‍.

കേരളം മുഴുവന്‍ ഒരുപോലെയാണെന്നും ഏത് ജില്ലയില്‍ വേണമെങ്കിലും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും, സമയമാകുമ്ബോള്‍ ഇക്കാര്യം പറയാമെന്നും ഇപി കൂട്ടിച്ചേര്‍ത്തു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും പരിശോധന നടത്തിയ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്, ഇതിന് പിന്നില്‍ ആരാണെന്ന് അറിയാം, സമയമാകുമ്ബോള്‍ ഇക്കാര്യം പറയാം. പാര്‍ട്ടിയില്‍ നിന്നാണോ ഗൂഢാലോചനയെന്ന് ഞാന്‍ പറയില്ല. ഞാന്‍ ആ റിസോര്‍ട്ടിന്റെ ആരുമല്ല. റിസോര്‍ട്ടിന്റെ എംഡിയോടോ സിഇഓയോടോ ഇക്കാര്യം ചോദിച്ച്‌ നോക്കാം. അവിടെ ഒരു ആദായനികുതി വകുപ്പും റെയ്ഡിന് പോയിട്ടില്ല. മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണ് അത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. നന്നായി വരുന്ന ഒരു സ്ഥാപനമാണ് അത്. അതിനെ നശിപ്പിക്കണമെന്നുണ്ടാകും. ഇന്‍കം ഉണ്ടെങ്കിലല്ലേ ഇന്‍കം ടാക്സ് വരൂ. ചില വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന സഹായങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് രാഷ്ട്രീയം നോക്കിയല്ല. വ്യക്തികളും സ്ഥാപനങ്ങളും നാടിന് വേണ്ടി പ്രവര്‍ത്തിക്കുമ്ബോള്‍ സഹായം നല്‍കുന്നതാണ്. പാര്‍ട്ടിയിലെ എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. പങ്കെടുക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കേരളം മുഴുവന്‍ ഒരുപോലെയാണ്. ഏത് ജില്ലയില്‍ വേണമെങ്കിലും പങ്കെടുക്കാം.’- ഇ പി ജയരാജന്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img