ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. താൻ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കുകയാണെന്നു ലതികാ സുഭാഷ് പറഞ്ഞു. 

ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. താൻ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കുകയാണെന്നു ലതികാ സുഭാഷ് പറഞ്ഞു.

ഏറ്റുമാനൂരിൽ നടന്ന കൺവെൻഷനിലാണ് ഇക്കാര്യം അവർ പ്രഖ്യാപിച്ചത്. താൻ ഇപ്പോഴും കോൺഗ്രസുകാരിയാണെന്നും മറ്റു പാർട്ടികളിലേയ്ക്ക് പോകില്ലെന്നും അവർ പറഞ്ഞു.

പാർട്ടി ഏറ്റുമാനൂരിൽ തനിക്ക് സീറ്റ് നൽകും എന്ന് വിശ്വസിച്ച വിഡ്ഢിയാണ് താനെന്ന് കൺവെനഷിൽ ലതിക സുഭാഷ് പറഞ്ഞു. മൂന്നുപതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരിൽ പൊതുപ്രവർത്തനം നടത്തിയ താൻ കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലതിക പ്രസംഗം ആരംഭിച്ചത്. ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് തല മുണ്ഡനം ചെയ്ത് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.ഏറ്റുമാനൂർ നഗരത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക