അയല്‍വാസിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. ചെങ്ങളം കുന്നുംപുറം സൂരജി(19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍വാസിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. ചെങ്ങളം കുന്നുംപുറം സൂരജി(19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തില്‍ സൂരജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തെള്ളകത്തെ സ്വകാര്യ ഹോടെലില്‍ ഡെലിവറി ബോയ് ആയിരുന്ന സൂരജിനെ 24ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മെഡികല്‍ കോളജ് ഭാഗത്തേക്ക് സുഹൃത്തിന്റെ ബൈക്കിൽ പാഴ്‌സല്‍ കൊടുക്കാന്‍ പോയതോടെ കാണാതാവുകയായിരുന്നു. സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോട്ടല്‍
ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.

രണ്ട് ദിവസമായി കൈതമല ജുമാമസ്ജിദിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഇതു സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ സൂരജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ കയര്‍ കെട്ടിയ ഭാഗവും കാല്‍ ഭാഗവും മറ്റും ജീര്‍ണിച്ച നിലയിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക