Tuesday, September 26, 2023

വൻ കഞ്ചാവ് ശേഖരവും, എം.ഡി.എം.എ യുമായി യുവാവ് ഏറ്റുമാനൂർ പോലീസിന്റെ പിടിയില്‍.

ഏറ്റുമാനൂരിൽ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ.യും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി. നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടിൽ ലൈബു കെ.സാബു (29) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും,ഏറ്റുമാനൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53 ഗ്രാം എം.ഡി.എംഎ. യുമായി പിടികൂടുന്നത്. തുടർന്ന് പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇയാളിൽനിന്നും 12 അര കിലോയോളം കഞ്ചാവും കൂടി കണ്ടെടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിക്കുന്ന കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ നാർക്കോട്ടിക്സെൽ ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ സി.ആർ,ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, ഏറ്റുമാനൂര്‍ എസ്.ഐ.പ്രശോഭ് കെ.കെ. കൂടാതെ DANSAF ടീമും ആണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.ജില്ലയില്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ നൂറ്റിയഞ്ചു കിലോയോളം കഞ്ചാവാണ് പിടികൂടിയത് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img