ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പന്റെ തിരുവുത്സവം നാലാം ദിവസമായ ഇന്ന് രാവിലെ 7 മുതൽ കാഴ്ച ശ്രീബലി നടന്നു. നാദസ്വര വാദ്യകലാനിധി ആറന്മുള ജി. ശ്രീകുമാറും കോട്ടയം കൃഷ്ണകുമാറും ആയിരുന്നു നാദസ്വരം വായിച്ചത്.

50 ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരി മേളമായിരുന്നു ഇന്നത്തെ പ്രത്യേകത. മേളത്തിന് ആനിക്കാട് കൃഷ്ണകുമാർ നേതൃത്വം നൽകുന്നു. രാവിലെ 10 ന് കലാമണ്ഡലം പാർവ്വതിവർമ്മ ചേർത്തല അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.
ദർശന പ്രാധാന്യമുള്ള ഉത്സവബലി ദർശനം ഉച്ചയ്ക്ക് 1 മുതൽ നടക്കും. വൈകീട്ട് 5 ന് കാഴ്ചശ്രീബലി നടക്കും.
രാത്രി 9 ന് മേജർ സെറ്റ് കഥകളി അവതരിപ്പിക്കുന്നത് കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘം. ഇന്നത്തെ കഥ കുചേലവൃത്തവും കീചകവധവും ആണ്.