Thursday, March 30, 2023

ഏഴാം തിരുവുത്സവം; ശ്രീബലിക്ക് തേവരെ ശിരസ്സിലേറ്റി ചിറയ്ക്കാട്ട് അയ്യപ്പൻ; മേളത്തിന് വാദ്യപ്രജാപതി ശ്രീ പേരൂർസുരേഷ് നേതൃത്വം നൽകുന്നു

ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പന്റെ തിരുവുത്സവം ഏഴാം ദിവസമായ ഇന്ന് രാവിലെ 7 മുതൽ കാഴ്ച ശ്രീബലി നടന്നു. നാദസ്വര കലാനിധി നാദലയജ്യോതി മരുത്തോർവട്ടം ബാബു, കൊല്ലംകോട് സുബ്രഹ്മണ്യം എന്നിവർ ആയിരുന്നു നാദസ്വരം വായിച്ചത്.

75ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരി മേളമായിരുന്നു ഇന്നത്തെ പ്രത്യേകത. മേളത്തിന് വാദ്യപ്രജാപതി ശ്രീ പേരൂർസുരേഷ് &പാർട്ടി നേതൃത്വം നൽകുന്നു. രാവിലെ 11.30 പാലാ കെ. ആർ മണിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.
ദർശന പ്രാധാന്യമുള്ള ഉത്സവബലി ദർശനം ഉച്ചയ്ക്ക് 1 മുതൽ നടക്കും. വൈകീട്ട് 5 ന് കാഴ്ചശ്രീബലി നടക്കും.
രാത്രി 9.30 ന് ഭക്തിസം​ഗീത നിശ അവതരിപ്പിക്കുന്നത് കണ്ണൻ ജി. നാഥും സംഘവും. 11.30 ന് ഭരതനാട്യം. 1ന് നൃത്തനാടകം – കൃഷ്ണ​ഗാഥ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img