ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലും വൈഎംസിഎയും നേത്രപരിപാലന അവബോധം വളർത്തുന്നതിനായി വാക്കത്തോൺ (ദീർഘദൂര നടത്തം) സംഘടിപ്പിച്ചു.

 

• ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ മാസാവസാനം വരെ
സൗജന്യമായി നേത്രപരിശോധന നടത്തുന്നരിന് നേത്ര ക്യാമ്പ് ആരംഭിക്കുന്നു
• കേരള സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് ആരോഗ്യ പരിറക്ഷയുള്ള 100 പേർക്ക് തിമിര ശസ്ത്രക്രിയ നടത്താൻ ആശുപത്രി പദ്ധതിയിടുന്നു.

*കോട്ടയം, 14 ഒക്ടോബർ 2021:* എല്ലാ വർഷവും ഒക്ടോബർ രണ്ടാമത്തെ വ്യാഴാഴ്ച, ലോക കാഴ്ച ദിനത്തിന്റെ അനുസ്മരണാർത്ഥം ഇന്ത്യയിലെ ഏറ്റവും വലിയ നേത്രപരിപാലന കേന്ദ്രങ്ങളുടെ ശൃംഖലകളിലൊന്നായ ഡോ. അഗർവാൾസ് കണ്ണാശുപത്രിയും ഒരു ആഗോള യുവജന സംഘടനയായ വൈഎംസിഎയുടെ
കോട്ടയം ചാപ്റ്ററും കൈകോർത്തുകൊണ്ട് നേത്ര സംരക്ഷണം സംബന്ധിച്ച്
അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ന് നഗരത്തിൽ ഒരു രണ്ട് കിലോമീറ്റർ
വാക്കത്തോൺ നടത്തി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ *ഡോ. ബൈജു വർഗീസ് ഗുരുക്കൾ*, ആശുപത്രി ജീവനക്കാരും വൈഎംസിഎ വളണ്ടിയർമാരും
ഉൾപ്പടെ നൂറിലധികം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന വാക്കത്തോൺ
ഫ്ലോഗ് ഓഫ് ചെയ്തു. ശാസ്ത്രി റോഡിൽ സ്ഥിതിചെയ്യുന്ന ഡോ. അഗർവാൾസ്
ഐ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ കോട്ടയം പട്ടണത്തിലെ
വൈഎംസിഎ ഹാളിൽ സമാപിച്ചു.

ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി, ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ, ശാസ്ത്രി റോഡിലുള്ള കോട്ടയം ബ്രാഞ്ചിൽ മാസാവസാനം വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്ര പരിശോധന നടത്താൻ ഒരു നേത്ര ക്യാമ്പ് ആരംഭിച്ചു. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ്
അംഗമായ *ശ്രീ തോമസ് ചാഴിക്കാടൻ* വൈഎംസിഎ ഹാളിൽ സൗജന്യ നേത്ര ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഉദ്‌ഘാടനവും ചെയ്തു. ഈ
മാസത്തിൽ കേരള സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്‌താക്കൾക്കായി 100 തിമിര ശസ്‌ത്രക്രിയകൾ നടത്തോനും ആശുപത്രി പദ്ധതിയിടുന്നു.

നേത്ര പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചുകൊണ്ട് കോട്ടയത്തെ അഗർവാൾസ്
ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്
നേത്രരോഗ വിദഗ്ധയായ *ഡോ. ധന്യശ്രീ ടി* ഇങ്ങനെ പറഞ്ഞു,

“ആഗോളതലത്തിൽ, മിതമായതും കഠിനവുമായ കാഴ്ച വൈകല്യവുമുള്ള 20 കോടിയിലധികം ആളുകളുണ്ട് – അവരിൽ 6 കോടിയിലധികം പേരും
ഇന്ത്യയിലാണ്. കാഴ്ച വൈകല്യത്തിന്റെ പകുതി കേസുകളെങ്കിലും തടയാൻ
കഴിയുമായിരുന്നു അല്ലെങ്കിൽ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ലോക കാഴ്ചാ
ദിനത്തിന്റെ ഈ പതിപ്പിന്റെ വിഷയം “നിങ്ങളുരട കണ്ണുകളെ സ്നേഹിക്കുക”;
എന്നതാണ്. നമ്മുടെ സ്വന്തം കണ്ണുകളുടെ ആരോഗ്യത്തെക്കുറിച്ച് നമ്മൾ
എല്ലാവരും ബോധവാന്മാർ ആയിരിക്കേണ്ടതിന്റെ ആവശ്യകത അത്
ഊന്നിപറയുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും
ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെയും പല നേത്രരോഗങ്ങളും തടയാവുന്നതാണ്. പച്ചനിറമുള്ള, കടും നിറമുള്ള
പച്ചക്കറികളും മുട്ടയും പുളിരസമുള്ള പഴങ്ങളും കണ്ണിന്റെ ആരോഗ്യത്തിന്
നല്ലതാണ്. സൂര്യപ്രകാശം ഏൽക്കുന്നത് പ്രധാനമാണ്, പക്ഷേ കടുത്ത
സൂര്യപ്രകാശം കണ്ണിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ആളുകൾ കമ്പ്യൂട്ടറിലോ മൊബൈൽ സ്ക്രീനുകളിലോ ദീർഘനേരം നോക്കിയിരിക്കുന്നത് ഒഴിവാക്കണം. സൂര്യനിൽനിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികൾ പോലുള്ള ഹാനികരമായ വികിരണങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ, അവർക്ക്
നല്ല നിലവാരമുള്ള സൺഗ്ലാസുകൾ ഉപയോഗിക്കാവുന്നതാണ്.

പതിവായ സമഗ്ര നേത്രപരിശോധനയുടെ പ്രധാന്യത്തെക്കുറിച്ച്, നിലവിൽ
രോഗമുള്ളവരും പതിവ് നേത്രപരിശോധനകൾ നടത്താൻ നിർദേശിക്കപെട്ടിട്ടുള്ളവരും അത് ഒഴിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. 40 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും ഗ്ലോക്കോമയുടെ (കൂടിയ
നേത്രസമ്മർദം അല്ലെങ്കിൽ കാഴ്ചയ്ക്ക് ദോഷകരമായ സങ്കീർണതകൾ)
കുടുംബചരിത്രമുള്ളവരും

പ്രമേഹമോ രക്തസമ്മർദമോ ഉള്ളവരോ ദീര്ഘകാലമായി പുകവലിക്കുന്നവരും
ഇപ്പോൾ കണ്ണട ധരിക്കുന്നവരും വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ
കണ്ണുകൾ പരിശോധിക്കേണ്ടതുണ്ട്. വെളിച്ചത്തിന്റെ മിന്നലുകൾ കാണുക,
കാഴ്ച പെട്ടന്ന് മങ്ങുക അല്ലെങ്കിൽ കാഴ്ച നഷ്ടം സംഭവിക്കുക, കൺചുവപ്പ്,
കണ്ണ് വേദന, പ്രകാശത്തിന് ചുറ്റുമായി നിറമുള്ള വളയങ്ങൾ കാണുക എന്നിവയൊക്കെ ഉണ്ടാകുന്നവർ അടിയന്തിരമായി നേത്രപരിശോധന
നടത്തേണ്ടതാണെന്ന് അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക