കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനായി പ്രെംകുമാറിനെ നിയമിച്ച്‌ ഉത്തരവായി.

കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനായി പ്രെംകുമാറിനെ നിയമിച്ച്‌ ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണ് നിയമനം.

ഇതുവരെ ബീന പോള്‍ വഹിച്ച സ്ഥാനത്തേക്കാണ് പ്രേം കുമാറിനെ നിയമിച്ചത്.

അടുത്തിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. സംവിധായകന്‍ കമലിന് പകരമായിരുന്നു രഞ്ജിത്തിന്റെ നിയമനം.

രഞ്ജിത്തിനെ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് പിറകെയാണ് ഇപ്പോള്‍ പ്രേം കുമാറിനെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തത്.

നൂറിലധികം സിനിമകളില്‍ അഭിനയിച്ച പ്രേം കുമാര്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക