Wednesday, March 22, 2023

നാഗാലാന്‍ഡിലെ ആദ്യ വനിത എംഎല്‍എയായി ഹെകനി ജഖാലു

ന്യൂഡല്‍ഹി: സംസ്ഥാനം രൂപീകരിച്ച്‌ 60 വര്‍ഷം പിന്നിടുമ്ബോള്‍ നാഗാലാന്‍ഡില്‍ നിന്ന് ആദ്യമായി ഒരു വനിത പ്രതിനിധി നിയമസഭയില്‍ എത്തുന്നു.

അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഹെകനി ജഖാലു (48) ആണ് ഈ ചരിത്ര നേട്ടത്തിന് ഉടമ. ദിമപുര്‍-3 മണ്ഡലത്തില്‍ എന്‍ഡിപിപി ടിക്കറ്റിലാണ് ഹെകനി മത്സരിച്ചത്.

ഇത്തവണ നാല് വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വെസ്‌റ്റേണ്‍ അംഗാമി മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിപിപിയുടെ സല്‍ഹൂതൗനൗ ക്രൂസെയും നിലവില്‍ ലീഡ് ചെയ്യുന്നുണ്ട്. 183 സ്ഥാനാര്‍ത്ഥികളാണ് 60 മണ്ഡലങ്ങളില്‍ മാറ്റുരച്ചത്.

നാഗാലാന്‍ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എന്‍ഡിപിപി- ബിജെപി സഖ്യം 40 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. എന്‍പിഎഫ് മൂന്നിടത്തും മറ്റുള്ളവര്‍ 17 ഇടത്തും ലീഡ് ചെയ്യുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img