കരിപ്പൂർ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഭര്‍ത്താവിനൊപ്പം ദുബായിലെ റാസൽഖൈമയിലായിരുന്നു. സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് മഞ്ജുളകുമാരി നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂർ വിമാനാപകടത്തിലെ ആകെ മരണം 21 ആയി.

 

ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടമുണ്ടായത്. ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് പിളരുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക