സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു , ഇന്നത്തെ വില അറിയാം..

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയുമാണ് ഇന്ന്. ഇതിന് മുന്‍പ് ഏറ്റവും ഒടുവിലായി വിലയില്‍ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഏപ്രില്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ വര്‍ധന കാണിച്ച സ്വര്‍ണവില വീണ്ടും കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക