സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയാണ് വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 4,485 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണ വിലയില്‍ പവന് 80 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,800 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1,798.67 ഡോളറിലാണ് വ്യാപാരം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക