സ്വര്‍ണം പവന്​ ഇന്ന്​ 1600 രൂപ കുറഞ്ഞു; റെക്കോഡ്​ ഇടിവ്​

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ്​ ഇടിവ്. ബുധനാഴ്​ച പവന്​​ 1600 രൂപയാണ്​ ഒറ്റയടിക്ക്​ ഇടിഞ്ഞത്​. ഇതോടെ പവന്​ 39,200 രൂപയായി.

 

4900 രൂപയാണ്​ ഗ്രാമിന്​ വില.

കഴിഞ്ഞ വെള്ളിയാഴ്ച പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടിരുന്നു. ശനിയും ഞായറും ഇതേവിലയില്‍ വിപണനം നടന്നു. എന്നാല്‍, തിങ്കളാഴ്​ച മുതല്‍ വില ഇടിഞ്ഞു തുടങ്ങി.

 

തിങ്കളാഴ്​ച 400 രൂപയും ചൊവ്വാഴ്ച രണ്ടു തവണയായി 800 രൂപയുമാണ്​ പവന് കുറഞ്ഞത്​. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക