പ്രേമം സൂപ്പര്‍ഹിറ്റായി മാറി ഏഴു വര്‍ഷത്തിനുശേഷം അല്‍ഫോണ്‍ പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് റിലീസിന് ഒരുങ്ങുകയാണ്.
പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിന് മുന്നേ 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം.
പ്രീ റിലീസ് ബിസിനസിലൂടെ 50 കോടിയില്‍ അധികം രൂപ ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസാണ് ഇത്. നാളെയാണ് ചിത്രം തിയറ്ററുകള്‍ എത്തുന്നത്. വേള്‍ഡ് വൈഡായി 1300കളിലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു.
ഗോളില്‍ നയന്‍താരയാണ് നായകയായി എത്തുന്നത്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന് സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് സംഗീതം. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.