Thursday, March 30, 2023

സ്വര്‍ണം വീണ്ടും കുതിച്ചു; പവന് 600 രൂപ കൂടി, ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 600 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 41,720 രൂപ.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഗ്രാമിന് 75 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,215 രൂപയായി.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ വില ഇന്നലെയാണ് വീണ്ടും വര്‍ധിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇന്നും വില ഉയര്‍ന്നത്.

ഈ മാസം തുടക്കം മുതല്‍ 41,000ത്തിന് മുകളിലായിരുന്നു പവന് വില. എട്ട്, ഒന്‍പത് തീയതികളില്‍ വില ഈ മാസം ആദ്യമായി 40,000ത്തില്‍ എത്തി. ഇന്നലെയും ഇന്നുമായി വില വീണ്ടും കുതിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img