Wednesday, March 22, 2023

പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, രാത്രിയില്‍ ഒരുമണിക്കൂര്‍ സെക്സ് ടോക്ക്: ഷാരോണ്‍ കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം:പാറശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്ന് ആശുപത്രി ഐ സിയുവില്‍ വച്ച്‌ ബന്ധുവിനോട് പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.

നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്.

2022 ഒക്ടോബര്‍ 13 ന് രാത്രി ഒരുമണിക്കൂറും ഏഴുമിനിട്ടും ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു.14ന് രാവിലെ ശാരീകബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് ഗ്രീഷ്മയുടെ വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്. കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചുണ്ടാക്കിയ കഷായത്തിലാണ് വിഷം കലര്‍ത്തിയത്. ഷാരോണ്‍ മരിച്ചതോടെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ഇവ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും നിരവധി തവണ ഗ്രീഷ്മ സെര്‍ച്ച്‌ ചെയ്യുകയും ചെയ്തു.

മാര്‍ച്ച്‌ നാലിന് പട്ടാള ഉദ്യോഗസ്ഥനുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടന്നു.ഇതോടെ ഗ്രീഷ്മയും ഷാരോണും പിണങ്ങി. എന്നാല്‍, മേയ് മുതല്‍ വീണ്ടും അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ച്‌ താലികെട്ടി. തുടര്‍ന്ന് വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തുവന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചെന്നും പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഗൂഗിളില്‍ നിരവധി തവണ സെര്‍ച്ച്‌ ചെയ്തെന്നതടക്കമുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

വിഷം കലര്‍ന്ന കഷായം കഴിച്ച്‌ ഗുരുതരാവസ്ഥയിലായ ഷാരോണ്‍ കഴിഞ്ഞ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. കേസില്‍ അറസ്റ്റിലായ ഗ്രീഷ്മ ഇപ്പാേഴും ജയിലിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img