വനിതാ വിഭാഗം എന്‍സിസിയില്‍ ചേരാന്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് അനുമതി നല്‍കി കേരള ഹൈക്കോടതി.

വനിതാ വിഭാഗം എന്‍സിസിയില്‍ ചേരാന്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് അനുമതി നല്‍കി കേരള ഹൈക്കോടതി. ഹിന ഹനീഫ എന്ന ഇരുപത്തിയൊന്നുകാരിയുടെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. എന്‍സിസി ആക്‌ട് ആറ് മാസത്തിനകം ഭേദഗതി ചെയ്യാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ആക്‌ട് വിവേചനപരം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

എന്‍സിസിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രവേശനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും നിലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമേ അവസരമുള്ളൂവെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. ഹര്‍ജിക്കാരിക്ക് പ്രവേശന നടപടിയില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക