Thursday, March 30, 2023

ചുവപ്പു നിറത്തില്‍ പ്ലസ് വണ്‍ ചോദ്യങ്ങള്‍; ‘ചുവപ്പിനെന്താണ് കുഴപ്പം?’ മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങള്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍.

ചോദ്യങ്ങള്‍ കറുത്ത അക്ഷരങ്ങളില്‍ നിന്നും ചുവപ്പിലേക്ക് മാറ്റിയതിനോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉണ്ടായത്. അക്ഷരങ്ങള്‍‌ വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് ചില കുട്ടികള്‍ പറഞ്ഞു.ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ പരീക്ഷകള്‍ ഒരുമിച്ചു നടക്കുന്നതിനാല്‍ ചോദ്യപേപ്പര്‍ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം. അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ മറുചോദ്യം.

ആകെയുള്ള 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. . ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 10ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 30ന് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂല്യനിര്‍ണയ ക്യാംപുകള്‍ ഏപ്രില്‍ 3 മുതല്‍ മേയ് ആദ്യ വാരം വരെ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണയ ക്യാംപുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്.

ഹയര്‍ സെക്കന്‍‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെക്കന്‍ഡറി വിഭാഗം വി ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം മാര്‍ച്ച്‌ 3 മുതല്‍ ആരംഭിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുംസൗജന്യമായി 1 8 0 0 4 2 5 2 8 4 4 എന്ന നമ്ബറില്‍ വിളിക്കാവുന്നതാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img