രാജ്യത്തെ ജനങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്.
ഇതിന് ശേഷവും ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തവരുണ്ടെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) നേരത്തെ വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍-പാന്‍കാര്‍ഡ് ലിങ്കിങ് അത്യാവശ്യമാണ്.
ആധാര്‍ കാര്‍ഡുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31 ആണ്. എന്നിരുന്നാലും, സമയപരിധിക്കുള്ളില്‍ ലിങ്ക് ചെയ്യണമെങ്കില്‍ 1000 രൂപ പിഴ അടയ്ക്കണം. 2023 മാര്‍ച്ച് 31-നകം ഒരു കാര്‍ഡ് ഉടമ അവരുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കില്‍, ഐടി വകുപ്പിന്റെ ഉപദേശം അനുസരിച്ച് അവരുടെ പാന്‍ നമ്ബര്‍ പ്രവര്‍ത്തനരഹിതമാകും.
നിങ്ങളുടെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുണ്ടോ; പരിശോധിക്കാം
- ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ incometax.gov. തുറക്കുക
- തുറന്നുവരുന്ന വിന്‍ഡോയിലെ ‘Link Aadhaar Status’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ പാന്‍ നമ്ബറും ആധാര്‍ നമ്ബരും രേഖപ്പെടുത്തിയ ശേഷം ‘View Link Aadhaar Status’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
- നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ ദൃശ്യമാകും.
ആധാറും പാന്‍കാര്‍ഡും ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?
- ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (eportal.incometax.gov.in or incometaxindiaefiling.gov.in.)
- നിങ്ങളുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. പാന്‍ നമ്ബറോ അല്ലെങ്കില്‍ ആധാര്‍ നമ്ബറോ യൂസര്‍ ഐഡിയായി നല്‍കുക.
- യൂസര്‍ ഐഡിയും, പാസ് വേര്‍ഡും , ജനനതീയതിയും നല്‍കി പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
- ഇപ്പോള്‍ തുറന്ന് വരുന്ന പേജില്‍ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.
- ഹോംപേജിലെ ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ഇനി നിങ്ങളുടെ പേരും, പാന്‍കാര്‍ഡ് നമ്ബരും ആധാര്‍ നമ്ബരും ടൈപ്പ് ചെയ്യുക.
- ശേഷം ‘I have only year of birth in Aadhaar card’ ല്‍ ക്ലിക്ക് ചെയ്യുക.
- കാപ്ച ടൈപ്പ് ചെയ്യുക.
- ശേഷം പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.