വീണ്ടും താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. സൂപ്പര്‍താരം ഹൃത്വിക് റോഷന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കാമുകി സബ ആസാദുമായാണ് താരത്തിന്റെ രണ്ടാം വിവാഹം. ഈ വര്‍ഷം നവംബറില്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുറച്ചുനാളുകളായി ഇരുവരും ലിവ് ഇന്‍ റിലേഷനിലാണ് വാര്‍ത്തകളുണ്ടായിരുന്നു. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിക്കുന്ന ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. സൂസന്ന ഖാനുമായി 2014ലാണ് ഹൃത്വിക് വിവാഹബന്ധം വേര്‍പെടുത്തുന്നത്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. സബയുമായുള്ള വിവാഹത്തിന് താരത്തിന്റെ മക്കള്‍ ഉള്‍പ്പടെ കുടുംബത്തിലെ എല്ലാവരും സമ്മതം അറിയിച്ചതായാണ് വിവരം.
‘വിക്രം വേദ’യാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. ആക്ഷന്‍ ത്രില്ലറായി എത്തുന്ന ഫൈറ്ററാണ് താരത്തിന്റെ പുതിയ ചിത്രം. ദീപിക പദുക്കോണാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. റോക്കറ്റ് ബോയ്സ് സീസണ്‍ 2ലാണ് സബയെ ഇനി കാണുക.