പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശി സോനാലാല്‍(20) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെണ്‍കുട്ടിക്കൊപ്പമാണ് നെടുങ്കണ്ടത്തിന് സമീപത്തെ ഏലത്തോട്ടത്തില്‍ താമസിച്ചിരുന്നത്. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. ശനിയാഴ്ച രണ്ടുപേരും നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് കണ്ടെത്തിയതോടെ നെടുങ്കണ്ടം പോലീസില്‍ വിവരം നല്‍കി. ഇതിനിടെ ഇവര്‍ ആശുപത്രിയില്‍നിന്ന് കടന്നു. തിരികെ ജാര്‍ഖണ്ഡിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ എറണാകുളത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക