മദ്യലഹരിയില്‍ യുവതി നടത്തിയ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്,മദ്യം വാങ്ങി ഔട്ട്ലറ്റിന്റെ സമീപം നിന്ന് കഴിച്ചുകൊണ്ടിരുന്ന യുവാക്കളോട് യുവതി മദ്യം ആവശ്യപ്പെടുകയായിരുന്നു, പിന്നീട് പൊരിഞ്ഞ അടി.

നെടുങ്കണ്ടം: മദ്യലഹരിയില്‍ യുവതി നടത്തിയ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. നെടുങ്കണ്ടം തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റില്‍ സമീപമാണ് സംഭവം നടന്നത്.

മദ്യം വാങ്ങി ഔട്ട്ലറ്റിന്റെ സമീപം നിന്ന് കഴിച്ചുകൊണ്ടിരുന്ന യുവാക്കളോട് യുവതി മദ്യം ആവശ്യപ്പെടുകയായിരുന്നു. മദ്യം വാങ്ങി കഴിച്ച ശേഷം സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്ലാണ് യുവാക്കള്‍ക്ക് പരുക്കേറ്റത്.

സംഭവസ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഭലമുണ്ടായില്ല . തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരം അറിയിച്ചു. വനിതാ പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും വീട്ടുകാര്‍ സ്ഥലത്തെത്തുകയും യുവതിയെ കൊണ്ടുപോവുകയും ചെയ്തു.

യുവതിക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക