ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട  പെണ്‍കുട്ടിയില്‍ നിന്നും 27 പവന്‍ സ്വര്‍ണവും 50000 രൂപയുടെ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട  പെണ്‍കുട്ടിയില്‍ നിന്നും 27 പവന്‍ സ്വര്‍ണവും 50000 രൂപയുടെ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊല്ലം പത്തനാപുരം പുന്നമല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീര്‍ (25) മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തുങ്ങനാട് സ്വദേശിനിയായ പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയും രണ്ട് തവണയായി സ്വര്‍ണവും പണവും തട്ടിയെടുക്കുകയുമായിരുന്നു.

മൂന്ന്മാസം മുന്‍പാണ് സ്വര്‍ണം തട്ടിയെടുത്തത്. 12 പവന്‍ സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെടുത്തു. ബാക്കി സ്വര്‍ണം ചാലക്കുടിയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റതായി പ്രതി സമ്മതിച്ചു. കൊട്ടാരക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പണം തട്ടിയെടുത്തശേഷം ഇയാള്‍ രണ്ട് ആഴ്ചയിലേറെയായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക